ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു

ബുദ്ഗാം ജില്ലയിലെ സാഗൂ അരിസാലില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്

ശ്രീനഗര്‍: ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.ബുദ്ഗാം ജില്ലയിലെ സാഗൂ അരിസാലില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

സ്ഫോടക വസ്തുക്കള്‍ ഉള്ളതിനാല്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് ആളുകളെ പോലീസ് വിലക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. ചൊവ്വാഴ്ച്ച പുല്‍വാമ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും രണ്ട് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.

Exit mobile version