‘നിങ്ങളുടെ മക്കളെ കാവല്‍ക്കാരായി കണ്ടാല്‍ മതിയെങ്കില്‍ മോഡിക്ക് വോട്ട് ചെയ്താല്‍ മതി’; ചൗക്കിദാര്‍ ക്യാംപെയിനിനെ പരിഹസിച്ച് അരവിന്ദ് കെജരിവാള്‍

രാഹുല്‍ ഗാന്ധിയുടെ 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന പ്രയോഗത്തെ മറികടക്കാനാണ് മോഡി ട്വിറ്ററില്‍ ഞാനും കാവല്‍ക്കാരനാണ് എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചത്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ ചൗക്കിദാര്‍ ക്യാംപെയിനിനെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ എല്ലാവരെയും കാവല്‍ക്കാര്‍ (ചൗക്കീദാര്‍) ആക്കണമെന്ന് കെജരിവാള്‍ കുറ്റപ്പെടുത്തി. രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് കെജരിവാള്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

‘നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ കാവല്‍ക്കാരായി കണ്ടാല്‍ മതിയെങ്കില്‍ മോഡിക്ക് വോട്ടു ചെയ്താല്‍ മതി. മറിച്ച് മക്കളെ എഞ്ചിനീയറോ, ഡോക്ടറോ ആക്കണമെന്നുണ്ടെങ്കില്‍, അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നുണ്ടെങ്കില്‍ എഎപിക്ക് വോട്ടു ചെയ്യുക’ എന്നാണ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രയോഗത്തെ മറികടക്കാനാണ് മോഡി ട്വിറ്ററില്‍ ഞാനും കാവല്‍ക്കാരനാണ് എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചത്.

Exit mobile version