ഇവിടെ സ്ഥിതി അതീവ ഗുരുതരമാണ്, എന്നാല്‍ ഞാന്‍ മരണത്തെ ഭയക്കുന്നില്ല..! മരണം മുഖാമുഖം കണ്ട അസിസ്റ്റന്റ് കാമറാമാന്റെ വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: മരണം കണ്‍മുന്നില്‍ കണ്ട നിമിഷം ഫോണ്‍ എടുത്തു അമ്മയ്ക്ക് സന്ദേശമയച്ചു. ‘ഇവിടെ സ്ഥിതി അതീവ ഗുരുതരമാണ്, എന്നാല്‍ ഞാന്‍ മരണത്തെ ഭയക്കുന്നില്ല’. ഛണ്ഡീഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ദൂരദര്‍ശന്‍ ക്യാമറ അസിസ്റ്റന്റ് മോര്‍മിക്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പരിക്കേറ്റ മറ്റുള്ളവരെ എയര്‍ലിഫ്റ്റ് ചെയ്ത് റായിപ്പൂരില്‍ എത്തിക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. ഇവര്‍ അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടര്‍ ധിരാജ് കുമാര്‍, കൊല്ലപ്പെട്ട ക്യാമറാമാന്‍ അച്യുതാനന്ദ സഹൂ എന്നിവര്‍ക്കൊപ്പം ബസ്താറില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണ് മോര്‍മുക്ത്. അച്യുതാനന്ദ സഹൂവും രണ്ട് പോലീസുകാരും ഇവിടെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version