സ്റ്റാച്യു ഓഫ് യൂണിറ്റി അഥവാ’ സ്റ്റേഡിയത്തില്‍ നിന്ന് ഓടുക’; തമിഴ് പരിഭാഷയില്‍ അബദ്ധം പിണഞ്ഞ് പട്ടേല്‍ പ്രതിമ

സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് തമിഴില്‍ തര്‍ജ്ജിമ ചെയ്തപ്പോള്‍ സ്‌റ്റേറ്റേക്കു ഒപ്പി യൂണിറ്റി എന്നായി. എന്നുവച്ചാല്‍ മലയാളത്തില്‍ 'സ്റ്റേഡിയത്തില് നിന്ന് ഓടുക'

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന വിശേഷണത്തോടെ ഗുജറാത്തില്‍ ഒരുങ്ങിയ ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പരിഭാഷയില്‍ കുടുങ്ങി. പ്രതിമക്കു സമീപം വിവിധ ഭാഷകളില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിലാണ് അക്കിടി പിണഞ്ഞത്.

സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് തമിഴില്‍ തര്‍ജ്ജിമ ചെയ്തപ്പോള്‍ സ്‌റ്റേറ്റേക്കു ഒപ്പി യൂണിറ്റി എന്നായി. എന്നുവച്ചാല്‍ മലയാളത്തില്‍ ‘സ്റ്റേഡിയത്തില് നിന്ന് ഓടുക’

അബദ്ധം അറിഞ്ഞ അധികൃതര്‍ ഒടുവില്‍ ടേപ്പൊട്ടിച്ച് തെറ്റ് മറച്ചു. എന്നാല്‍ തെറ്റായി എഴുതിയതിലൂടെ തമിഴ്‌നാടിനെ അപമാനിച്ചുവെന്ന് കാണിച്ച് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബോര്‍ഡ് ഉടന്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

Exit mobile version