സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ; ഗുജറാത്തില്‍ ഗോത്രവര്‍ഗ പ്രക്ഷോഭം

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമക്കെതിരെ ഗുജറാത്തിലെ ഗോത്രവര്‍ഗം പ്രക്ഷോഭത്തിന് ഇറങ്ങുന്നു. നര്‍മദ നദിക്ക് സമീപമാണ് വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ അനാവരണം ചെയ്യാനിരിക്കേയാണ് 75,000ത്തോളം വരുന്ന ഗോത്രവര്‍ഗത്തില്‍പെട്ടവര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നത്. പ്രതിമ നിര്‍മാണത്തിനും പ്രദേശത്തെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കൈയേറിയെന്നും നിലവില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന എല്ലാ പദ്ധതികളും ഗോത്രവര്‍ഗ മേഖലയിലാണെന്നമാണ് പ്രക്ഷോഭക്കാരുടെ വാദം.

”സര്‍ദാര്‍ പട്ടേലിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ഞങ്ങള്‍ വികസനത്തിനും എതിരല്ല. എന്നാല്‍, ഈ സര്‍ക്കാറിന്റെ വികസനത്തോടുള്ള സമീപനം ഗോത്രസമൂഹത്തിനെതിരാണ്. നിലവില്‍ നര്‍മദ സരോവര്‍ പദ്ധതിക്ക് നിരവധി പേരുടെ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്” ഗോത്രവര്‍ഗ നേതാവ് ഡോ. പ്രഫുല്‍ വാസവയുടെ വാക്കുകളാണ് ഇത്. പ്രതിമ അനാവരണം ചെയ്യുന്ന ദിവസം തങ്ങളുടെ 72 ഗ്രാമങ്ങളില്‍ ഭക്ഷണം പാകംചെയ്യില്ല. ഒമ്പത് ഗോത്രവര്‍ഗ ജില്ലകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. സ്‌കൂളുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അന്ന് അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version