ലോക്‌സഭാ തെരഞ്ഞെടുപ്പ്: 91 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് വിജ്ഞാപനമായി

ന്യൂഡല്‍ഹി: ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പിനായി ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 ലോക്‌സഭാ സീറ്റുകളിലേക്കും, ആന്ധ്രാപ്രദേശ് , അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുമുള്ള വോട്ടെടുപ്പിനുമുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തവന്നിരിക്കുന്നത്.

ഈ മാസം 26 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. വിവിധ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ന് ബിജെപിയുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെ സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രഖ്യാപനം നാളെത്തേക്ക് മാറ്റി.

നേരത്തെ, ആന്ധ്രപ്രദേശിലെയും അരുണാചല്‍ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഇന്ന് പുറത്തിറങ്ങും.

Exit mobile version