ലോക്‌സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

മാര്‍ച്ച് 26 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. 91 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള വിജ്ഞാപനമാണ് ഇന്ന് പുറപ്പെടുവിക്കുക. ഇതോടെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ആരംഭമാകും.

ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിങ്ങനെയുള്ള 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 ലോക്‌സഭാ സീറ്റുകളിലാണ് ഏപ്രില്‍ 11ന് ആദ്യ ഘട്ടത്തില്‍ വെട്ടെടുപ്പ് നടക്കുക. ആന്ധ്രാപ്രദേശ് , അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഏപ്രില്‍ പതിനൊന്നിന് നടക്കും. അതേസമയം മാര്‍ച്ച് 26 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

Exit mobile version