പരീക്കര്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് കോണ്‍ഗ്രസ്; ബിജെപി അടിയന്തര യോഗം വിളിച്ചു

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം എംഎല്‍എമാരെ അടര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംശയിക്കുന്നു. അതിനാല്‍ ബിജെപി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എംഎല്‍എമാരോട് പനാജിയില്‍ എത്താന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഗോവ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി എംഎല്‍എയുമായിരുന്ന ഫ്രാന്‍സിസ് ഡിസൂസ കഴിഞ്ഞമാസം മരിച്ചിരുന്നു. അതോടൊപ്പം രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനു തൊട്ടു പിന്നാലെ അസുഖ ബാധിതനായ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി.

Exit mobile version