തന്റെ അമ്മയുടെ മരണത്തില്‍ ഭാര്യ സന്തോഷം പ്രകടിപ്പിച്ചെന്ന തോന്നല്‍; ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ അപാത്തെനഗറിലാണ് സംഭവം

മുംബൈ: തന്റെ അമ്മ മരിച്ചതില്‍ ഭാര്യ സന്തോഷം പ്രകടിപ്പിച്ചെന്ന സംശയത്തില്‍ ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി.സന്ദീപ് ലോഖണ്ഡെയെന്നയാളാണ് ഭാര്യയായ ശുഭാംഗി ലോഖണ്ഡെയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ അപാത്തെനഗറിലാണ് സംഭവം.

ഈ മാസം ഒമ്പതിനാണ് സന്ദീപിന്റെ അമ്മായായ മാലതി ലോഖണ്ഡെ മരിച്ചത്. അമ്മ മരിച്ചതില്‍ തന്റെ ഭാര്യ സന്തോഷിക്കുന്നുവെന്ന സംശയത്തില്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

അതേസമയം അമ്മായിയമ്മയുടെ മരണത്തില്‍ അതീവ ദു:ഖിതയായ യുവതി വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സംശയം തോന്നിയ പോലീസ് സന്ദീപിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.

Exit mobile version