മസൂദ് അസറിന് തീവ്രവാദ ബന്ധമുണ്ട്; ശബ്ദരേഖകള്‍ യുഎന്‍ രക്ഷാസമിതിക്ക് ഇന്ത്യ കൈമാറി

ജെയ്ഷെ മുഹമ്മദ് തലവന്‍ എന്ന നിലയില്‍ മസൂദ് അസര്‍ ആഹ്വാനം ചെയ്യുന്ന ശബ്ദരേഖയാണ് ഇന്ത്യ രക്ഷാസമിതിക്ക് കൈമാറിയത്

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദുമായി മസൂദ് അസറിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖകള്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതിക്ക് കൈമാറി. രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ വേണ്ടി ജെയ്ഷെ മുഹമ്മദ് തലവന്‍ എന്ന നിലയില്‍ മസൂദ് അസര്‍ ആഹ്വാനം ചെയ്യുന്ന ശബ്ദരേഖയാണ് ഇന്ത്യ രക്ഷാസമിതിക്ക് കൈമാറിയത്.

യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മസൂദ് അസറിനെതിരെ യുഎന്നില്‍ പ്രമേയം കൊണ്ടുവന്നത്. മുന്‍പ് ഇന്ത്യ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ് കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഈ കാര്യത്തില്‍ ചൈന എന്ത് നിലപാട് എടുക്കുമെന്നാണ്
മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

Exit mobile version