സായുധ സേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിരുന്നൊരുക്കി റിലയന്‍സ് ഫൗണ്ടേഷന്‍; വൈറലായി ചിത്രങ്ങള്‍

രാജ്യത്തെ സായുധ സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബത്തിനുമായി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനി വിരുന്നിനിടെ പ്രഖ്യാപിച്ചു

മുംബൈ: സായുധ സേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിരുന്നൊരുക്കി റിലയന്‍സ് ഫൗണ്ടേഷന്‍. മുംബൈയിലെ ധീരുഭായി അംബാനി സ്‌ക്വയറിലായിരുന്നു വിരുന്ന്. രാജ്യത്തെ സായുധ സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബത്തിനുമായി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനി വിരുന്നിനിടെ പ്രഖ്യാപിച്ചു.

വിരുന്നിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിങ്ങളില്‍ ഓരോരുത്തരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യയ്ക്കുവേണ്ടി ത്യാഗം സഹിക്കുന്നവരാണ് സൈനികര്‍, അവരുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതമായും നല്ല നിലയ്ക്കും ജീവിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും നിത അംബാനി പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ മക്കളെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനായി ബൃഹദ് പദ്ധതി റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരുന്നു.

ചിത്രങ്ങള്‍ കാണാം…

 

Exit mobile version