ഇന്ത്യയിലെ മൂല്യമേറിയ കമ്പനി റിലയന്‍സ് തന്നെ; ഏഴയലത്ത് എത്താനാകാതെ മറ്റുള്ളവര്‍

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തിന് അടുത്തെത്താന്‍ സാധിക്കാതെ മറ്റ് ഇന്ത്യന്‍ കമ്പനികള്‍ തളര്‍ച്ചയിലാണ്. കഴിഞ്ഞ ആഴ്ച്ച ആര്‍ഐഎല്ലിന്റെ വിപണി മൂല്യം 25,291.28 കോടി രൂപ വര്‍ധിച്ച് 8,02,855.44 കോടി രൂപയിലേക്ക് കുതിച്ചുകയറി.

ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മൂല്യമേറിയ ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളിലുളളത്. ഇതില്‍ എട്ട് കമ്പനികള്‍ സംയുക്തമായി കഴിഞ്ഞ ആഴ്ച്ച 90,844.8 കോടി രൂപ മൂല്യം വര്‍ധിപ്പിച്ചു.

Exit mobile version