സൗദി വിദേശകാര്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം

ന്യൂഡല്‍ഹി: സൗദി വിദേശകാര്യ മന്ത്രി ആദെല്‍ അല്‍ ജുബൈര്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇരുവരുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ച്ച കൂടിയാണ് ഇത്. പാകിസ്താമന്‍ സന്ദര്‍ശനത്തിന് തൊട്ടപിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം. ഇസ്ലാമാബാദില്‍ നിന്ന് നേരിട്ടു ന്യൂഡല്‍ഹിയില്‍ എത്തുന്നത് ഒഴിവാക്കിയ ആദെല്‍ അല്‍ ജുബൈര്‍ സൗദിയിലേക്കു മടങ്ങിയ ശേഷമാണ് ഇന്ത്യയിലെത്തുന്നത്.

Exit mobile version