ജിമ്മില്‍ നിന്നും താഴേയ്ക്ക് നോക്കവെ ആറു വയസുകാരന്‍ വെടിയേറ്റ് മരിച്ചു; സംഭവം രാജ്യതലസ്ഥാനത്ത്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജിമ്മിലുണ്ടായ വെടിവയ്പ്പില്‍ ആറു വയസുകാരന്‍ കൊല്ലപ്പെട്ടു. ഇന്ദേര്‍പുരിയിലെ പ്രിന്‍സ് രാജ് എന്ന ആറ് വയസുകാരനാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു ജിമ്മില്‍ വെടിവെയ്പ്പുണ്ടായതായി പോലീസിന് വിവരം കിട്ടിയത്.

ജിമ്മിന്റെ മുകളിലത്തെ നിലയില്‍ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോഴായിരുന്നു കുട്ടിക്ക് വെടിയേറ്റത്.

Exit mobile version