അമ്മായിയമ്മ മരിച്ചു; മനംനൊന്ത് മരുമകള്‍ ജീവനൊടുക്കി

കോലാപൂര്‍: അമ്മായിയമ്മയുടെ വിയോഗത്തില്‍ മനംനൊന്ത് മരുമകള്‍ ജീവനൊടുക്കി.
കോലാപൂരിലെ ജുന രാജ്‌വാദ അപ്‌തെ നഗര്‍ റസിഡന്‍ഷ്യല്‍ കോളനിയിലെഷുബാംഗി (49)യാണ് വീടിന്റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

ഭര്‍തൃമാതാവ് കാന്‍സര്‍ ബാധിതയായ മാലതി (70) ശനിയാഴ്ചയാണ് മരിച്ചത്.
മാലതിയുടെ വിയോഗം താങ്ങാനാവാത്തതിനാലാണ് ഷുബാംഗി ആത്മഹത്യ ചെയ്തതെന്ന് കുടുബാംഗങ്ങള്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version