ഫ്രിഡ്ജിനും എസിക്കും പുറമെ മൈക്രോവേവ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും സ്റ്റാര്‍ റേറ്റിംഗ് വരുന്നു

2001ലെ ഊര്‍ജ സംരക്ഷണ നിയമ പ്രകാരമാണ് സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റം കൊണ്ടു വന്നത്.

ന്യൂഡല്‍ഹി: ഗൃഹോപകരണങ്ങളായ മൈക്രോവേവ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഇലട്രോണിക് ഉപകരണങ്ങള്‍ക്ക് വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നിര്‍ബന്ധമാക്കി ഊര്‍ജമന്ത്രാലയം. 2001ലെ ഊര്‍ജ സംരക്ഷണ നിയമ പ്രകാരമാണ് സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റം കൊണ്ടു വന്നത്.

2020 ഡിസംബര്‍ 31നോടെ ഈ രണ്ട് ഉപകരണങ്ങളും പുറത്ത് ഇറക്കുന്നതിന് സ്റ്റാര്‍ റേറ്റിംഗ് നിര്‍ബന്ധമാക്കി. വൈദ്യുതിയുടെ അമിത ഉപയോഗം നിയന്ത്രിച്ച് ഊര്‍ജം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

2030തോടെ മൂന്ന് ബില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ ആകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2.4 മില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതില്‍ 2.4 മില്ല്യണ്‍ ടണ്ണിന്റെ കുറവാണ് ഇതിലൂടെ ഉണ്ടാവുകയെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

Exit mobile version