118ാം വയസ്സില്‍ ശസ്ത്രക്രിയ.! കൗര്‍ മുത്തശ്ശി ലോകറെക്കോര്‍ഡിലേക്ക്..

ചണ്ഡീഗഢ്: ലോകത്തില്‍ ഏറ്റവും പ്രായംചെന്ന ആള്‍ക്കുള്ള ശസ്ത്രക്രിയ റെക്കോര്‍ഡ് സ്വന്തമാക്കി കര്‍താര്‍ കൗര്‍ സംഗ മുത്തശ്ശി. 118-ാം വയസിലാണ് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയത്. ലുധിയാനയിലെ ആശുപത്രിയില്‍ പേസ് മേക്കര്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് കര്‍താര്‍ കൗര്‍ വിധേയയായത്.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളൊന്നും മുത്തശ്ശിയെ അലട്ടിയിരുന്നില്ല എങ്കിലും പ്രായം ഏറിയതിനാല്‍ ഓപ്പറേഷന്‍ അത്ര എളുപ്പമാവില്ല എന്നാണ് ഡോക്ടര്‍മാര്‍ ചിന്തിച്ചത്. എന്നാല്‍ ശാസ്ത്രലോകത്തിനും ഡോക്ടര്‍മാര്‍ക്കും നാഴികകല്ലായി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിക്കാന്‍ സാധിച്ചു.

118 വയസില്‍ ശസ്ത്രക്രിയ നടത്തുക വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതാന്‍ പ്രായം തെളിയിക്കുന്ന രേഖകളുമായി ഗിന്നസ്, ലിംക ബുക്ക് അധികൃതരെ സമീപിച്ചതായും ഡോ രാവ്‌നിന്ദര്‍ സിംഗ് പറഞ്ഞു. ഇത്രയും പ്രായം ചെന്ന ഒരാള്‍ക്ക് ലോകത്ത് ആദ്യമായാണ് ശസ്ത്രക്രിയ നടക്കുന്നത്.

കഴിഞ്ഞവര്‍ഷം 114-ാം വയസില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മലപ്പുറം വളാഞ്ചേരി സ്വദേശി കുഞ്ഞീദുമ്മ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

Exit mobile version