‘പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞാലും താന്‍ തന്നെ അടുത്ത പ്രധാനമന്ത്രി’; മോഡി

പട്ടേല്‍ സമുദായത്തിലെ പ്രബല വിഭാഗമായ കഡ്വ പട്ടേലുകള്‍ നിര്‍മ്മിക്കുന്ന ആയിരം കോടിയുടെ ഉമിയാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ടശേഷം പ്രസംഗിക്കുകയായിരുന്നു മോഡി

അഹമ്മദാബാദ്: പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞാലും താന്‍ തന്നെയാണ് അടുത്ത പ്രധാനമന്ത്രി എന്ന് നരേന്ദ്ര മോഡി. പട്ടേല്‍ സമുദായത്തിലെ പ്രബല വിഭാഗമായ കഡ്വ പട്ടേലുകള്‍ നിര്‍മ്മിക്കുന്ന ആയിരം കോടിയുടെ ഉമിയാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ടശേഷം പ്രസംഗിക്കുകയായിരുന്നു മോഡി.

റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ രാജ്യത്തിന്റെ പ്രതിരോധ സാഹചര്യം തന്നെ മറ്റൊന്നാകുമായിരുന്നുവെന്നു മോഡി പറഞ്ഞു. റഫേല്‍ വിമാനത്തെക്കുറിച്ചു പറയുമ്പോള്‍ സാമാന്യബുദ്ധി ഉപയോഗിക്കണമെന്നു പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു.

പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് ഗുജറാത്തില്‍ മാരത്തണ്‍ ഉദ്ഘാടനച്ചടങ്ങുകളിലാണ് മോഡി പങ്കെടുത്തത്. അഹമ്മദാബാദ് മെട്രോയുടെ ആറു കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം, രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനം, വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിക്കല്‍, ആശുപത്രി കെട്ടിടങ്ങളുടെ ഉദ്ഘാടനം തുടങ്ങിയവ ഇതില്‍പ്പെടുന്നു.

Exit mobile version