‘തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജ്യസ്നേഹത്തിന്റെ പേരില്‍ ആകാശത്തുള്ളവരെപ്പോലും വെറുതെ വിടുന്നില്ലല്ലോ’.. എയര്‍ ഇന്ത്യയിലെ ‘ജയ്ഹിന്ദ്’ വിളിയെ പരിഹസിച്ച് മെഹ്ബൂബ മുഫ്തി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പുതിയ നിര്‍ദേശത്തെ പരിഹസിച്ച് ജമ്മു- കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്ത്. യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയ ശേഷം ജീവനക്കാര്‍ ജയ്ഹിന്ദ് പറയണമെന്നായിരുന്നു വിവാദ നിര്‍ദേശം കമ്പനി നല്‍ഡകിയിരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജ്യസ്നേഹത്തിന്റെ പേരില്‍ ആകാശത്തുള്ളവരെപ്പോലും വെറുതെ വിടുന്നില്ലെന്നാണ് മെഹ്ബൂബ പരിഹസിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മെഹ്ബൂബ എയര്‍ ഇന്ത്യയുടെ നിര്‍ദേശത്തെ വിമര്‍ശിച്ചിരിക്കുന്നത്.

അശ്വനി ലോഹാനി എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ചുമതലയേറ്റതിനു ശേഷമാണ് യാത്രക്കാര്‍ക്ക് ഓരോ അറിയിപ്പ് നല്‍കിയതിന് ശേഷവും ജയ്ഹിന്ദ് പറയണം എന്ന സര്‍ക്കുലര്‍ ഇറക്കിയത്. പൈലറ്റ് ഉള്‍പ്പടെ ക്യാബിന്‍ ജീവനക്കാര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.

Exit mobile version