ഗുജറാത്ത് സന്ദര്‍ശനത്തിനിടയില്‍ അമ്മയെ കാണാന്‍ മോഡിയെത്തി

ഗാന്ധിനഗറിന് സമീപം മോഡിയുടെ സഹോദരനായ പങ്കജ് മോഡിക്കൊപ്പമാണ് അമ്മയുടെ താമസം

അഹമ്മദാബാദ്: അഹമ്മദാബാദിനടുത്തുള്ള റെയ്‌സാന്‍ ഗ്രാമത്തില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ മോഡി
അമ്മ ഹീരാബായെ കാണാനെത്തി. ഗാന്ധിനഗറിന് സമീപം മോഡിയുടെ സഹോദരനായ പങ്കജ് മോഡിക്കൊപ്പമാണ് അമ്മയുടെ താമസം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി ഗുജറാത്തിലെത്തിയത്. റെയ്‌സാന്‍ ഗ്രാമത്തിലെ ഡോലേശ്വര്‍ മഹാദേവ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് മോഡി അമ്മയെ കാണാന്‍ എത്തിയത്.

Exit mobile version