രാമനാഥപുരത്ത് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

രാമനാഥപുരത്തെ ഉച്ചിപുലിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ട്രാവലറും കാറും ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്

ചെന്നൈ: തമിഴ്‌നാട്ടില്‍ രാമനാഥപുരത്ത് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു, 12 പേര്‍ക്ക് പരിക്കേറ്റു. രാമനാഥപുരത്തെ ഉച്ചിപുലിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ട്രാവലറും കാറും ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ല. സംഭവ സ്ഥലത്ത് പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version