‘ഭീഷണി വേണ്ട, ഇന്ത്യയ്ക്കും അണുബോംബ് ഉണ്ടെന്ന് ഇമ്രാന്‍ മനസ്സിലാക്കണം’ ; പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഒവൈസിയുടെ മറുപടി

ന്ത്യക്കെതിരേ ആണവായുധം പ്രയോഗിക്കേണ്ടിവരുമെന്നുള്ള പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ പരോക്ഷഭീഷണിക്ക് മജിലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റും എംപിയുമായ അസദുദീന്‍ ഒവൈസിയുടെ മറുപടി.

ഹൈദരാബാദ്:പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് അസദുദീന്‍ ഒവൈസി. ഇന്ത്യക്കെതിരേ ആണവായുധം പ്രയോഗിക്കേണ്ടിവരുമെന്നുള്ള പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ പരോക്ഷഭീഷണിക്ക് മജിലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റും എംപിയുമായ അസദുദീന്‍ ഒവൈസിയുടെ മറുപടി.

”ഭീഷണി വേണ്ട. ഇന്ത്യയ്ക്കും അണുബോംബ് ഉണ്ടെന്ന് ഇമ്രാന്‍ മനസ്സിലാക്കണം”- ഒവൈസി പറഞ്ഞു. പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി. മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ സഫറിനെയും ടിപ്പുസുല്‍ത്താനെയും ഹിന്ദുക്കളുടെ ശത്രുക്കളായി ചിത്രീകരിച്ച ഇമ്രാന്‍ഖാനെ വിമര്‍ശിച്ചുകൊണ്ട്, ഇവരാരും അങ്ങനെ ആയിരുന്നില്ലെന്നും അവരുടെ രാജ്യത്തെ ആക്രമിച്ചവര്‍ക്കെതിരേയാണ് ഇവര്‍ യുദ്ധം ചെയ്തതെന്നും ഒവൈസി വ്യക്തമാക്കി.

Exit mobile version