മരണവീട്ടില്‍ വന്നു, ശേഷം കാമുകനൊപ്പം ഒളിച്ചോടി വിവാഹം ചെയ്തു.! മിശ്രവിവാഹം ചെയ്തതിന്റെ പേരില്‍ ദളിത് കോളനിയില്‍ സംഘര്‍ഷം

ചെന്നൈ: മിശ്രവിവാഹം ചെയ്തതിന്റെ പേരില്‍ ദളിത് കോളനി അക്രമിച്ചു. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. ദളിത് യുവാവ് വാണിയാര്‍ ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ ആണ് വിവാഹം ചെയ്തത് ഇതിനെ ചൊല്ലി ഒരു കൂട്ടം ആളുകള്‍ കോളനി വളയുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന തിരുമൂര്‍ത്തിയുടെയും ജയപദ്രയുടെയും രഹസ്യമായണ് വ്യാഴാഴ്ച വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടേയും സമുദായക്കാരുടെയും ആക്രമണം ഭയന്ന് ഇരുവരും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു… ജനുവരി 7നാണ് ഇരുവരും രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്തത്.

തുടര്‍ന്ന് പ്രദേശത്തെ ദളിത് വീടുകളില്‍ നൂറോളം വരുന്ന വാണിയാര്‍ ജാതിക്കാര്‍ അക്രമം നടത്തി. 20 ഓളം ദളിത് വീടുകളും നിരവധി വാഹനങ്ങളും തകര്‍ത്തു. ചില വീടുകള്‍ക്ക് തീയിടാനും അക്രമികള്‍ ശ്രമം നടത്തിയതായി ദളിത് സമൂഹം ആരോപിച്ചു. 25കാരനായ തിരുമൂര്‍ത്തിയാണ് 24കാരിയായ ജയപ്രദയുടെ കൂടെ ഒളിച്ചോടി വിവാഹം ചെയ്തത്. പേടി കാരണം മറ്റുളളവരോട് പറയാതെ ഇരുവരും സ്വന്തം വീടുകളിലാണ് കഴിഞ്ഞിരുന്നത്.

എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞ ജയപ്രദയുടെ വീട്ടുകാര്‍ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തി. പിന്നീട് ജയപ്രദയെ ബംഗലൂരുവിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഒരു മരണ ചടങ്ങിന് വീട്ടിലെത്തിയ ജയപ്രദ തിരുമൂര്‍ത്തിയോടൊപ്പം ഒളിച്ചോടി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ ഇരുവരെയും വിളിച്ചുവരുത്തിയ പോലീസ് ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍ തിരുമൂര്‍ത്തിക്കൊപ്പം പോയാല്‍ മതി എന്ന് പെണ്‍കുട്ടി പറഞ്ഞതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും വണ്ണിയാര്‍ സമുദായത്തിലെ മുന്നൂറോളം പേരും വില്ലുപുരത്തെ ദളിത് കോളനി അക്രമിക്കുകയായിരുന്നു.

Exit mobile version