അഭിനന്ദന്‍ വര്‍ധദ്ധമാന് ഭഗവാന്‍ മഹാവീര്‍ അഹിംസ പുരസ്‌കാരം

ന്യൂഡല്‍ഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധദ്ധമാന് ഭഗവാന്‍ മഹാവീര്‍ അഹിംസ പുരസ്‌കാരം. അഖില ഭാരതീയ ദിഗംബര്‍ ജയിന്‍ മഹാസമിതിയാണ് പുരസ്‌കാരം നല്‍കുന്നത്. 2.51 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സമിതിയുടെ ആദ്യപുരസ്‌കാരമാണ് അഭിനന്ദിന് നല്‍കുന്നത്.

മഹാവീര ജയന്തിയോടനുബന്ധിച്ച് ഏപ്രില്‍ 17ന് അഭിനന്ദിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് അഖില ഭാരതീയ ദിഗംബര്‍ ജയിന്‍ മഹാസമിതി ചെയര്‍പേഴ്സണ്‍ മനിദ്ര ജെയ്ന്‍ അറിയിച്ചു.

Exit mobile version