പാകിസ്താന്‍ അനുകൂല മുദ്രാവാക്യം, പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യും, ബോംബ് വെക്കും ഭീഷണികളുമായി യുവാവ്; ഒടുവില്‍ പോലീസ് അറസ്റ്റും കുറ്റസമ്മതവും; കാരണം കേട്ട് പോലീസ് ഞെട്ടി, സോഷ്യല്‍മീഡിയയും

ഉഡുപ്പി: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പുല്‍വാമ ആക്രമണത്തിന് പിന്നാലെയാണ് യുവാവിന്റെ വീഡിയോ. ഉഡുപ്പി മാല്‍പേയ്ക്ക് സമീപം തോട്ടം സ്വദേശിയായ പതിനെട്ടുവയസ്സുകാരനായ ശ്രീജന്‍ കുമാര്‍ പൂജാരി യാണ് അറസ്റ്റിലായത്.

എന്നാല്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും, വീട്ടില്‍ നിന്ന് ജോലിക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നതിനാലാണ് ഇത്തരം പ്രവര്‍ത്തി ചെയ്തതെന്നും പോലീസിന് മൊഴി നല്‍കി. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, മുഖം മറയ്ക്കാന്‍ ഉപയോഗിച്ച ടവല്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികളെ പീഡിപ്പിക്കും എന്നതിന് പുറമെ ഉഡുപ്പി മാല്‍പേ ബീച്ചില്‍ ബോംബ് വയ്ക്കുമെന്നും വീഡിയോയില്‍ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു മിനിറ്റും 24 സെക്കന്റുമുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

Exit mobile version