പനിക്ക് പേര് ആന്‍ഡ്രോയിഡ്, മിസ്ഡ് കോള്‍ എന്നാല്‍ അമ്മായിഅമ്മ, കുട്ടികളുടെ പേര് സിം കാര്‍ഡ്, ചിപ്പ്; ഇന്ത്യയിലെ ഈ ഗ്രാമം വ്യത്യസ്തമാകുന്നത് ഇങ്ങനെ

ബൂംദി: രാജസ്ഥാനിലെ ബൂംദി ജില്ലക്കാരുടെ പ്രത്യേകതയാണ് സോഷ്യല്‍ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. വ്യത്യസ്തമായ പേരുകളാണ് ഇവിടത്തുകാരെ പ്രസിദ്ധമാക്കുന്നത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ പേരുകള്‍ നമ്മള്‍ എന്നും ഓര്‍ത്തുവെക്കും എന്നാല്‍ ഇവിടത്തുകാരുടെ പേരുകള്‍ നമുക്ക് സുപരിതമാണ്.

ബൂംദിയില്‍ റാം നഗര്‍ ഗ്രാമത്തില്‍ കാഞ്ഞാര്‍ സമുദായത്തില്‍പെട്ട 500 ആളുകള്‍ മാത്രമാണ് ഈ പ്രദേശത്ത് കഴിയുന്നത്. ഇവരെല്ലാം വിദ്യാഭ്യാസം ഇല്ലാത്തവരാണ്. ആന്‍ഡ്രോയിഡ് പനിയാണ്, സാംസങിന് തലകറക്കമാണ്, മിസ്ഡ് കോള്‍ അമ്മയായി എന്നിങ്ങനെയാണ് ഇവിടുള്ളവരുടെ പേരുകള്‍. ഗ്രാമത്തിലെ മിക്കവരും മോഷണം തൊഴിലാക്കിയവരാണ്. അതുകൊണ്ട് തന്നെ പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങുന്നവരാണ് ഇവര്‍.

മുത്തച്ഛനു ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച സമയത്ത് ജനിച്ചതിനാല്‍ ഒരാള്‍ക്ക് ‘ഹൈക്കോര്‍ട്ട്’ എന്ന പേരു ലഭിച്ചു. ഐജി, എസ്പി, മജിസ്ട്രേറ്റ് എന്നീ പേരുകളും ഇവിടെ സാധാരണമാണ്. ഇന്ദിരാഗാന്ധിയോട് കടുത്ത ആരാധനയുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്റെ കുടുംബാംഗങ്ങള്‍ക്കിട്ട പേരുകള്‍ സോണിയ, രാഹുല്‍, പ്രിയങ്ക, എന്നിങ്ങനെയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, സാംസംഗ്. ആന്‍ഡ്രോയിഡ് , കളക്ടര്‍, സിം കാര്‍ഡ്, ചിപ്പ്, ജിയോണി, മിസ്ഡ് കോള്‍, ഹൈക്കോടതി ഇങ്ങനെ നീളുന്നു ആളുകളുടെ പേരുകള്‍.

Exit mobile version