‘തകര്‍ന്ന ആ കോപ്റ്ററിലെ പൈലറ്റിനെ രക്ഷിക്കണം കൂട്ടുകാരെ’.! മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ അവന്‍ അപകടത്തിലേക്ക് എടുത്തുചാടി, പൊട്ടിത്തെറിച്ചു; കണ്ണുനനയിച്ച് ഗനാഇ

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് ശേഷം വരുന്നത് കരളലിയിക്കുന്ന വാര്‍ത്തകളാണ്. അത്തരത്തില്‍ കാശ്മീരില്‍ നിന്ന് വരുന്ന ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യന്‍ വ്യോമസേനയുടെ എം.ഐ17 കോപ്ടര്‍ തകര്‍ന്നുവീണും. അതും മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലുള്ള ഗരേന്ദ് കലാന്‍ ഗ്രാമത്തിലെ പാടത്ത്

എന്നാല്‍ കോപ്റ്റര്‍ തകരുന്ന സമയം പ്രദേശത്തുള്ള കിഫായത്ത് ഹുസൈന്‍ ഗനാഇ എന്ന 21കാരന്‍ തന്റെ നാലു സുഹൃത്തുക്കള്‍ക്കുമൊപ്പം വെയില്‍കായുകയായിരുന്നു. ആ സമയത്ത് ആകാശത്ത് വലിയൊരു ശബ്ദം കേട്ടു. മുകളിലേക്ക് നോക്കിയപ്പോള്‍ റോക്കറ്റ് പോലെ എന്തോ ഒന്ന് തങ്ങള്‍ക്കുനേരെ കുതിച്ചുവരുന്നതായി തോന്നിയ അവര്‍ ഓടി മാറി നിന്നു. പിന്നീട്, വീണത് ഹെലികോപ്ടറാണെന്ന് മനസ്സിലായി.

അവര്‍ നിന്ന സ്ഥലത്ത് നിന്ന് ഏകദേശം 15 മീറ്റര്‍ ദൂരെയായിരുന്നു കോപ്ടര്‍ വീണത്. നാലുപേര്‍ ഗനാഇ നില്‍ക്കുന്നിടത്തു നിന്ന് ദൂരെയെത്തിയിരുന്നു. ‘നമുക്ക് പൈലറ്റിനെ രക്ഷിക്കാന്‍ ശ്രമിക്കാമെന്ന്’ ഗനാഇ വിളിച്ചു പറഞ്ഞു.

പിന്നീട് നടന്നതെല്ലാം ഒരു സ്വപ്‌നം പോലെ തോന്നുനെന്ന് ഗനാഇയുടെ സുഹൃത്ത് പറയുന്നു. കഥ കേട്ട് സോഷ്യല്‍ ലോകത്തിന്റെ കണ്ണ് നനയുന്നു. കോപ്ടറിന്റെ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് ഗനാഇ അങ്ങോട്ട് ഓടി. എന്നാല്‍, അയാള്‍ കോപ്ടറിന് അടുത്ത് എത്തിയപ്പോള്‍ വലിയൊരു സ്‌ഫോടന ശബ്ദം കേട്ടു. അത് തങ്ങളെ പിറകോട്ടടിപ്പിച്ചുവെന്ന് ഹുസൈന്‍ പറഞ്ഞു.

എന്നാല്‍ ആ സ്‌ഫോടനശബ്ദവും തീയും അവസാനിച്ചപ്പോള്‍ കണ്ടത് തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ചേതനയറ്റ ശരീരനായിരുന്നു. മൃതശരീരം കണ്ടപ്പോള്‍ പൈലറ്റിന്റേതാകും എന്ന് കരുതി അടുത്തു ചെന്നു. എന്നാല്‍ ജീവന്‍ നഷ്ടമായത് ഗനാഇയ്ക്കാണെന്ന് മനസിലായപ്പോള്‍ നെഞ്ച് തകര്‍ന്നു. ഗനാഇയുടെ ഒരു കാല്‍ തെറിച്ചുപോയിരുന്നു. നാട്ടുകാര്‍ക്കും ഈ വിയോഗം താങ്ങാനായില്ല.
സ്‌ഫോടന ശബ്ദം ഗ്രാമത്തെയാകെ കുലുക്കിയിരുന്നു. യുദ്ധം തുടങ്ങിയെന്നാണ് അവര്‍ കരുതിയത്.

വളരെ കഷ്ടപ്പാടില്‍ കഴിയുന്ന കുടുംബമാണ് ഗനാഇയുടേത്. കുടുംബത്തിലെ ഏറ്റവും ഇളയ ആളായിരുന്നു ഇയാള്‍. ഒരു വയസ്സുള്ളപ്പോള്‍ തന്നെ പിതാവിനെ നഷ്ടമായി. പഠനംപോലും പൂര്‍ത്തിയാക്കാനായില്ല. ചെറുപ്രായത്തില്‍ ഇഷ്ടികക്കളത്തില്‍ കൂലിപ്പണിക്കാരനായി മാറേണ്ടി വന്നു. ഗാനാഇയുടെ മരണവിവരം അറിഞ്ഞതുമുതല്‍ സഹോദരി അഫ്‌റോസ തളര്‍ന്നിരിപ്പാണ്. പേര്‍ഷ്യന്‍ പുതുവത്സര ദിനമായ ‘നൗറൂസി’ല്‍ തനിക്ക് പുതുവസ്ത്രം വാങ്ങിത്തരാനിരുന്നതാണെന്ന് പറഞ്ഞാണ് അവര്‍ കരയുന്നത്.

മറ്റൊരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് ഗനായിക്ക് ജീവന്‍ നഷ്ടമായതെന്നും അതുകൊണ്ട് അയാള്‍ രക്തസാക്ഷിയാണെന്നും ഗ്രാമത്തിലെ ഒരു വയോധികന്‍ പറഞ്ഞു. ആ മനസ്സ് ദൈവം കാണാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തകര്‍ന്നു വീഴാറായ വീടുമാറ്റി പുതിയൊരു വീടുപണിയുക, സഹോദരിയുടെ വിവാഹം നടത്തുക എന്നീ രണ്ടു ലക്ഷ്യങ്ങളാണ് ഗനായിക്കുണ്ടായിരുന്നത്. ഇനി അതുണ്ടാകില്ല.

Exit mobile version