സംഘര്‍ഷങ്ങള്‍ അവസാനിക്കാതെ കാശ്മീര്‍; ത്രാലില്‍ സ്‌ഫോടനം, ഒരാള്‍ക്ക് പരിക്ക്

സുരക്ഷാസേനയെ ലക്ഷ്യം വെച്ചായിരുന്നു സ്‌ഫോടനം എന്നാണ് പോലീസിന്റെ നിഗമനം

ശ്രീനഗര്‍: ആക്രമങ്ങള്‍ അവസാനിക്കാതെ കാശ്മീര്‍ താഴ്‌വര. പുല്‍വാമയ്ക്ക് അടുത്തുള്ള ത്രാലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനം ഉണ്ടായ ഉടന്‍ സ്ഥലത്ത് എത്തിയ പോലീസ് മേഖലയാകെ വളഞ്ഞ് പരിശോധന നടത്തുകയാണ്. സുരക്ഷാസേനയെ ലക്ഷ്യം വെച്ചായിരുന്നു സ്‌ഫോടനം എന്നാണ് പോലീസിന്റെ നിഗമനം. സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ് ഇപ്പോള്‍.

Exit mobile version