സ്വാഗതം… ഒത്തിരി സ്‌നേഹം, താങ്കളെ തിരികെ കിട്ടിയതില്‍ രാജ്യം സന്തോഷിക്കുന്നു; അഭിനന്ദനെ വരവേറ്റ് രാഹുല്‍ ഗാന്ധിയും അമിത്ഷായും

സുന്ദരമായ ഭാവിക്ക് എല്ലാവിധ ആശംസകളും എന്ന് അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു

ന്യൂഡല്‍ഹി: വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വരവേറ്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ താങ്കളുടെ അന്തസും ധീരതയും ഞങ്ങളെ ഒന്നടങ്കം അഭിമാനിതരാക്കിയിരിക്കുന്നു, സ്വാഗതം.. ഒത്തിരി സ്‌നേഹമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


പ്രിയപ്പെട്ട വിംഗ് കമാന്റര്‍ അഭിനന്ദന്‍, താങ്കളുടെ ശൗര്യവും ധീരതയും ഓര്‍ത്ത് രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു. താങ്കളെ തിരിച്ചു കിട്ടിയതില്‍ രാജ്യം ഒന്നടങ്കം സന്തോഷിക്കുന്നു. സമാനതകളില്ലാത്ത അഭിനിവേശത്തോടെയും ഇന്ത്യന്‍ വ്യോമസേനയ്ക്കു വേണ്ടിയുള്ള നിങ്ങളുടെ സേവനം തുടരുക. സുന്ദരമായ ഭാവിക്ക് എല്ലാവിധ ആശംസകളും എന്ന് അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു.

Exit mobile version