രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ ശക്തമാക്കി

ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ചര്‍ച്ചകള്‍ നടത്തുന്നതിനായി ഡല്‍ഹിയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് കനത്ത സുരക്ഷ. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ചര്‍ച്ചകള്‍ നടത്തുന്നതിനായി ഡല്‍ഹിയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ട്രെയിനുകളിലോ റെയില്‍വെ സ്റ്റേഷനുകളിലോ വലിയ സ്ഫോടനം നടത്താനാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നതെന്ന സൂചന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.

അതേസമയം പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യമൊട്ടാകെ കര്‍ശനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൂഞ്ചില്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇന്നലെ വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്.

Exit mobile version