അഭിനന്ദന്‍ വര്‍ദ്ധമാന്‍ രാജ്യത്തിന്റെ അഭിമാനം; ധീര ജവാനെ പ്രശംസിച്ച് പ്രധാനമന്ത്രി

കന്യാകുമാരിയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാന മന്ത്രി അഭിനന്ദന്‍ വര്‍ദ്ധമാന്റെ ധീരതയെ പ്രശംസിച്ചത്.

കന്യാകുമാരി: പാകിസ്താന്‍ പിടികൂടിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ധീര സൈനികന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. കന്യാകുമാരിയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാന മന്ത്രി അഭിനന്ദന്‍ വര്‍ദ്ധമാന്റെ ധീരതയെ പ്രശംസിച്ചത്.

രാജ്യത്തിന് മുഴുവന്‍ മാതൃകയായ അഭിനന്ദ് വര്‍ദ്ധമാന്‍ തമിഴ്‌നാട്ടുകാരന്‍ ആണെന്നതിലും അഭിമാനമുണ്ട്. ഉറിയിലെയും പുല്‍വാമയിലെയും ഭീകരാക്രമത്തിനും ശേഷം ധീര സൈനികരുടെ കരുത്ത് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version