അഭിനന്ദനെ വരവേല്‍ക്കാനൊരുങ്ങി ഇന്ത്യ; വൈകുന്നേരത്തോടെ വാഗ അതിര്‍ത്തിയിലെത്തിക്കും

പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് നേരിട്ടായിരിക്കും അഭിനന്ദനെ കൈമാറുക എന്നാണ് റിപ്പോര്‍ട്ട്

അമൃത്സര്‍: ലാഹോറിലെത്തിച്ച വിംങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ന് വൈകുന്നേരത്തോടെ വാഗ അതിര്‍ത്തിയിലെത്തിക്കുമെന്ന് സൂചന. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് നേരിട്ടായിരിക്കും അഭിനന്ദനെ കൈമാറുക എന്നാണ് റിപ്പോര്‍ട്ട്.

വാഗാ അതിര്‍ത്തിയിലെത്തിച്ച ശേഷം വ്യോമ സേനയുടെ ഗ്രൂപ്പ് കമാന്‍ഡന്റ് ജെഡി കുരിയന്‍ അഭിനന്ദനെ ഇന്ത്യയിലേക്ക് വരവേല്‍ക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനന്ദനെ സ്വീകരിക്കാന്‍ എത്തും. കൂടാതെ അഭിനന്ദന്റെ കുടുംബവും വരവേല്‍ക്കാന്‍ എത്തും. ഇവിടെ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Exit mobile version