കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ഉറിയിലും പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്

ശ്രീനഗര്‍: കാശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈന്യത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

ഉറിയിലും പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗവാഹലന്‍, ചോക്കാസ്, കികര്‍, കാത്തി എന്നിവിടങ്ങളിലെ പോസ്റ്റുകളിലാണ് ഇന്നലെ രാത്രിയില്‍ വെടിവെപ്പ് ഉണ്ടായത്. ആക്രമണത്തില്‍ നാട്ടുകാരനായ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Exit mobile version