അഭിനന്ദന്‍ വര്‍ദ്ധമാന്റെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു; നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം

ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

അഭിനന്ദനുമായി ബന്ധപ്പെട്ട 11 വീഡിയോ ലിങ്കുകള്‍ നീക്കംചെയ്യണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഐടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ വിമാനങ്ങളെ തുരത്തുന്നതിനിടയിലാണ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ വര്‍ദ്ധമന്‍ പാകിസ്താന്റെ പിടിയിലായത്. അദ്ദേഹം പാകിസ്താനില്‍ എത്തിയ ശേഷമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ജനീവകരാറിന്റെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. വീഡിയോകള്‍ പുറത്തുവിട്ടതിനെതിരെ പാകിസ്താനെതിരെ ലോകവ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Exit mobile version