പാകിസ്താന്റെ മണ്ണ് ഇന്ത്യയുടെ ചാരക്കണ്ണിന് കീഴില്‍ തന്നെ; 87% പ്രദേശവും നിരീക്ഷിക്കാന്‍ കരുത്തരാണ് ഇന്ത്യന്‍ ഉപഗ്രഹക്കണ്ണുകള്‍; ബലാക്കോട്ടില്‍ കണ്ടതും ഐസ്ആര്‍ഒയുടെ കരുത്ത്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത മറുപടി നല്‍കി പാകിസ്താനിലെ ഭീകരതാവളങ്ങള്‍ കൃത്യമായി ഇന്ത്യയ്ക്ക് തകര്‍ക്കാനായത് സാറ്റലൈറ്റ് സഹായത്തോടെയെന്ന് സൂചന. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ( ഐഎസ്ആര്‍ഒ) മികച്ച സാങ്കതികവിദ്യയാണ് വ്യോമസേനയ്ക്ക് ബലാകോട്ടിലെ ശത്രുപാളയം തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിഞ്ഞത്. സാധാരണ ജനങ്ങളുടെ ജീവനോ സ്വത്തിനോ അപായം ഉണ്ടാക്കാതെ ഭീകരര്‍ക്കെതിരെ മാത്രമായിരുന്നു ഇന്ത്യന്‍ ആക്രമണം.

പാകിസ്താനിലെ 87ശതമാനം പ്രദേശവും ഇന്ത്യന്‍ സാറ്റലൈറ്റുകള്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ 8.8 ലക്ഷം ചതുരശ്ര കിലോ മീറ്റുള്ള പാകിസ്താന്റെ 7.7 ചതുരശ്ര കിലോ മീറ്ററും ഇന്ത്യന്‍ ഉപഗ്രഹ കണ്ണുകള്‍ക്ക് ദൃശ്യമാണ് എന്നര്‍ത്ഥം. എന്നാല്‍ ഇത് പാകിസ്താനില്‍ മാത്രമല്ല 14 അയല്‍ രാജ്യങ്ങളുടെ വിവരങ്ങളും ഇത്തരത്തില്‍ ഇന്ത്യയ്ക്ക് ലഭ്യമാണ്. എന്നാല്‍ ചെനയുടെ കാര്യത്തില്‍ വിവരങ്ങള്‍ അവ്യക്തമാണ്.

ഐഎസ്ആര്‍ഒയുടെ അഭിമാന പരമ്പരയായ കാര്‍ട്ടോസാറ്റ് വഴിയാണ് ഈ വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ബോര്‍ഡര്‍ സംവിധാനമുപയോഗിച്ച് പാകിസ്താന്‍ അതിര്‍ത്തിയിലുള്ള വീടുകളുടെ മുറികളുടെ ചിത്രങ്ങള്‍ വരെ വ്യക്തമായി ലഭിക്കും. കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍, ജി സാറ്റ്-7, ജി സാറ്റ്-7 എ, ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആര്‍.എന്‍.എസ്), മൈക്രോസാറ്റ്,റിസാറ്റ്, ഹൈപ്പര്‍ സ്പെക്ട്രല്‍ ഇമേജിംഗ് സാറ്റലൈറ്റ് എന്നിവയാണ് ഈ മേഖലയില്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത്.

Exit mobile version