‘അഭിനന്ദന് നല്ല സ്വീകരണം നല്‍കും’ പാകിസ്താന്‍ നടി..! ‘വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്, ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്’; തുറന്നടിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍; വീണ മാലിക്കിനെതിരെ സോഷ്യല്‍മീഡിയയില്‍ രോഷം

മുംബൈ: പുല്‍വാമ ആക്രമണത്തെതുടര്‍ന്ന് ഇന്ത്യയും പാകിസ്താനും പോര്‍വിളി മുഴക്കുകയാണ്. അതേസമയം ഇന്ത്യന്‍ വിങ് കമാന്‍ഡറെ പാക് സൈന്യം കടത്തി. തുടര്‍ന്ന് പ്രമുഖരടക്കം നിരവധി ആളുകള്‍ അഭിനന്ദിനെ വിട്ടുനല്‍കാന്‍ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ തടവിലായ ഇന്ത്യന്‍ വൈമാനികന് നല്ല സ്വീകരണം നല്‍കുമെന്ന് ട്വീറ്റ് ചെയ്ത പാക് നടിയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നു. വീണ മാലിക്കായിരുന്നു അഭിനന്ദിന് നല്ല സ്വീകരണം നല്‍കുമെന്ന് അറിയിച്ചത്. എന്നാല്‍ വീണയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി.

‘വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്.. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജറിനോട് പുലര്‍ത്തേണ്ട സാമാന്യമര്യാദയെങ്കിലും സ്വീകരിച്ചു കൂടെ’..

ഇന്ത്യ- പാക് നടിമാരുടെ ഏറ്റുമുട്ടലില്‍ ആരാധകരും അണിച്ചേര്‍ന്നതോടെ സമൂഹമാധ്യമങ്ങള്‍ യുദ്ധക്കളമായി മാറുകയും ചെയ്തു. വീണയുടെ നടപടി ബുദ്ധിശൂന്യതയും സംസ്‌കാര ഇല്ലായ്മയുമാണ് കാണിക്കുന്നതെന്നും സമൂഹമാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.

Exit mobile version