അതിര്‍ത്തിയിലെ സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി നാളെ കാശ്മീര്‍ സന്ദര്‍ശിക്കും

അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് അതിര്‍ത്തി മേഖലകള്‍ സംഘം സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം നടക്കുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച്ച കാശ്മീര്‍ സന്ദര്‍ശിക്കും.

ഇന്ന് രാവിലെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷമാണ് നിര്‍മല സീതാരാമന്‍ കാശമീരിലേക്ക് പോകാന്‍ തീരുമാനിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും പ്രതിരോധ മന്ത്രിക്കൊപ്പം കാശമീരിലോക്ക് പോകുന്നുണ്ട്. അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് അതിര്‍ത്തി മേഖലകള്‍ സംഘം സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

പാകിസ്താന്റെ പിടിയിലുള്ള വ്യോമസേന പൈലറ്റ് അഭിനന്ദന്റെ മോചനവും സുരക്ഷ ഒരുക്കങ്ങളും ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ചേരും.

Exit mobile version