ഇന്നത്തെ യഥാര്‍ത്ഥ വളര്‍ച്ചനിരക്ക് എത്രയാണെന്ന് നിങ്ങള്‍ക്കറിയാമോ..? ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ല; വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

കൂടാതെ മോഡിക്കെതിരെയും അദ്ദേഹം വിമര്‍ശനം തൊടുക്കുന്നുണ്ട്.

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി തുറന്നടിച്ചു. വളര്‍ച്ചയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് മാന്ദ്യമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സ്വാമി രൂക്ഷ വിമര്‍ശനം നടത്തിയത്.

”ഇന്നത്തെ യഥാര്‍ത്ഥ വളര്‍ച്ചനിരക്ക് എത്രയാണെന്ന് നിങ്ങള്‍ക്കറിയാമോ? മന്ത്രി പറയുന്നത് 4.8 ശതമാനമായി കുറഞ്ഞെന്നാണ്, എന്നാല്‍ ഞാന്‍ പറയുന്നു 1.5 ശതമാനമായെന്ന്. വാര്‍ത്താസമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവര്‍ (നിര്‍മ്മല) മൈക്ക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതു കാണാം. ആവശ്യം കുറയുന്നതാണ് രാജ്യത്തെ നിലവിലെ പ്രശ്‌നം.

ലഭ്യതക്കുറവല്ല. പക്ഷേ, അവരെന്താണ് ചെയ്യുന്നത്? കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കി. കോര്‍പറേറ്റുകള്‍ ലഭ്യത കുത്തനെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.” -സ്വാമി പറയുന്നു. കൂടാതെ മോഡിക്കെതിരെയും അദ്ദേഹം വിമര്‍ശനം തൊടുക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേശകര്‍ക്കുപോലും അദ്ദേഹത്തോട് സത്യം പറയാന്‍ ഭയമാണ്. എതിരഭിപ്രായം പറയുന്നവരെ മോഡിക്ക് വേണ്ട. സ്വാമി പറയുന്നു.

Exit mobile version