കുട്ടികള്‍ക്ക് ഇനി ടിക് ടോക്ക് ഉപയോഗിക്കാനാവില്ല; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ്്ലോഡ് ചെയ്യുന്നതിനും, അഭിപ്രായം പറയുന്നതിനും, പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും, സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക്ക് അനുവദിക്കില്ല.

ന്യൂഡല്‍ഹി: പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്ക്. 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ്്ലോഡ് ചെയ്യുന്നതിനും, അഭിപ്രായം പറയുന്നതിനും, പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും, സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക്ക് അനുവദിക്കില്ല.

ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക്ക് പാലിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (ഇഛജജഅ) നിയമം ലംഘിച്ചതിന്റെ പേരില്‍ കുട്ടികളുടെ വീഡിയോകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ കമ്മീഷന്‍ ടിക് ടോക്കിന് 55 ലക്ഷം ഡോളര്‍ (39.14 കോടിയിലധികം രൂപ) പിഴ ചുമത്തിയിട്ടുണ്ട്. 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന നിയമമാണിത്.

ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഇതോടെ ഇതുവരെ ടിക്ക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെടും.

Exit mobile version