വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്താന്‍ യുദ്ധവിമാനത്തിന്റെ ചിത്രം പുറത്തുവിട്ടു

ഇന്നലെ മൂന്ന് പാക് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി കടന്ന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനായി എത്തിയത്

കാശ്മീര്‍: ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത പാകിസ്താന്‍ യുദ്ധ വിമാനത്തിന്റെ ചിത്രം പുറത്തുവിട്ടു. പാകിസ്താന്‍ അധീന കാശ്മീരില്‍ നിന്നുമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. തകര്‍ന്നു വീണ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പാകിസ്താന്‍ സൈന്യത്തിലെ 7 നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററിയുടെ കമാന്‍ഡിംഗ് ഓഫീസര്‍ പരിശോധിക്കുന്നതാണ് ചിത്രം. ഇത് പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണെന്ന് പാകിസ്താന്‍ വ്യോമസേന സ്ഥിരീകരിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നു വീണ പാകിസ്താന്‍ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം ഇതാദ്യമായാണ് പുറത്തുവിടുന്നത്. ഇന്നലെ മൂന്ന് പാക് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി കടന്ന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനായി എത്തിയത്. അതിര്‍ത്തിയ്ക്ക് മൂന്ന് കിലോമീറ്റര്‍ ഇപ്പുറത്തേക്ക് എത്തിയ പോര്‍വിമാനങ്ങളില്‍ ഒന്ന് ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനങ്ങളുടെ ആക്രമണത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇന്ത്യയുടെ ആക്രമണം പ്രതിരോധിക്കാനാകാതെ മറ്റ് രണ്ട് വിമാനങ്ങളും തിരിച്ച് പോവുകയായിരുന്നു.

Exit mobile version