‘നമ്മുടെ സൈനിക ബേസുകള്‍ ആക്രമിക്കാന്‍ ധൈര്യം കാണിക്കുന്നവരെ എതിരിടാന്‍ ഒരു വഴിയേയുള്ളൂ, ആക്രമിക്കുക’, അര്‍ണബ് ഗോസ്വാമി; ‘ഇയാളെ പാക്കിസ്താന് വിട്ടുകൊടുത്ത് അഭിനന്ദിനെ മോചിപ്പിക്കൂ’, സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടിയും ശേഷം ഉയരുന്ന പോര്‍ വിൡളുമാണ് മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ഇതിനിടെ ചാനലിലൂടെ യുദ്ധത്തിനായി മുറവിളി കൂട്ടുന്ന റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ സോഷ്യല്‍മീഡിയ രംഗത്തെത്തി.

അതേസമയം അര്‍ണബിനെപ്പോലെ യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരെ പാക്കിസ്താന് വിട്ടുകൊടുത്ത് അഭിനന്ദിനെ മോചിപ്പിക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

ഇന്ത്യ പാക് വ്യോമാതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ മിഗ് 21 വിമാനം പാക്കിസ്ഥാന്‍ തകര്‍ക്കുകയും കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നാലെയും കൂടുതല്‍ ആക്രമണം നടത്താന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു അര്‍ണബ് ഷോ നടത്തിയത്.

‘ലേഡീസ് ആന്റ് ജെന്റില്‍മാന്‍, 24 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാന്‍ ഒരു പാഠം പഠിച്ചിരിക്കുകയാണ്. തീവ്രവാദ ക്യാമ്പുകള്‍ ബോംബിട്ടു തകര്‍ത്തതിനു പിന്നാലെ നമ്മുടെ സൈനികര്‍ അവരുടെ എഫ്.16 വിമാനം വെടിവെച്ചു വീഴ്ത്തിയിരിക്കുകയാണ്. നമ്മുടെ സൈനിക ബേസുകള്‍ ആക്രമിക്കാന്‍ ധൈര്യം കാണിക്കുന്നവരെ എതിരിടാന്‍ ഒരു വഴിയേയുള്ളൂ, ആക്രമിക്കുക’ എന്ന ആഹ്വാനത്തോടെയാണ് അര്‍ണബിന്റെ പ്രൈംടൈം ഷോ തുടങ്ങിയത്.

Exit mobile version