‘അന്ന് തന്റെ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ അവരെ ഞെട്ടിച്ചു, ജനീവ ഉടമ്പടി വിശദീകരിച്ച് കൊടുത്തു’; ദിവസങ്ങള്‍ക്കുള്ളില്‍ ആ 26കാരനായ ഇന്ത്യയുടെ ചുണക്കുട്ടിയെ പാകിസ്താന്‍ വെറുതെ വിട്ടു; ജി പാര്‍ത്ഥസാരഥി

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധനെ കുറിച്ച് പറയുമ്പോള്‍ ഓരോ ഇന്ത്യക്കാരനും ഓര്‍ക്കുന്നത് കെ നചികേതയെ ആണ്. 1999-ലെ കാര്‍ഗില്‍ യുദ്ധകാലത്ത് വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് മിഗ് 27 വിമാനത്തിലെ പൈലറ്റായിരുന്ന 26 വയസുകാരനായ പാകിസ്താന്‍ പിടിക്കുകയായിരുന്നു.

അന്ന് യന്ത്രത്തകാരിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കാന്‍ നചികേത നിര്‍ബന്ധിതനാകുകയായിരുന്നു. വിമാനം നിലത്തിറക്കിയതോടെ നചികേതയെ പാക് സൈന്യം വളഞ്ഞു. ഇന്നും അതേ സാഹചര്യമാണ് ഇന്ത്യ നേരിടുന്നത്, അഭിനന്ദനെ വിട്ടു കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് ഇന്ത്യ.

നയതന്ത്ര നീക്കത്തിനൊടുവിലാണ് നചികേതയെ നാട്ടില്‍ തിരിച്ചെത്തിച്ചത്. പാക് സൈന്യത്തിന്റെ പിടിയിലായ പൈലറ്റിനെ മോചിപ്പിക്കാനായി നയതന്ത്രനീക്കം നടത്താനുളള ചുമതല ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന ജി പാര്‍ത്ഥസാരഥിക്കായിരുന്നു. പിടിയിലാകുന്ന സൈനികരെ അപമാനിക്കുകയെന്നത് പാക്കിസ്ഥാന്റെ രീതിയാണ

‘നിങ്ങളുടെ പൈലറ്റിനെ പിടികൂടിയിട്ടുണ്ടെന്നും വേഗം ഇവിടെയെത്തി കൂട്ടിക്കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണ് എനിക്കൊരു ഫോണ്‍ കോള്‍ ലഭിച്ചു. പൈലറ്റിന്റെ മോചനം പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ആ ഫോണ്‍ കോളിന്റെ കാതല്‍. എന്നാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പരിഹസിക്കുന്നത് കാണാന്‍ താല്‍പര്യമില്ലെന്ന് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് ഫോണ്‍ ചെയ്ത ആളോട് താന്‍ വ്യക്തമാക്കിയെന്നും പാര്‍ത്ഥസാരഥി പറയുന്നു.

ജി പാര്‍ത്ഥസാരഥിയുടെ വാക്കുകള്‍…..

തന്റെ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ അവരെ ഞെട്ടിച്ചു. ജനീവ ഉടമ്പടി അനുസരിച്ച് യുദ്ധ സമയത്ത് പാലിക്കേണ്ട മനുഷ്യത്വപരമായ നടപടികളെക്കുറിച്ച് ഞാന്‍ അവരെ ഓര്‍മ്മിപ്പിപ്പിച്ചു. അന്ന് വൈകീട്ട് തന്നെ പൈലറ്റിനെ അവര്‍ ഇന്ത്യയ്ക്ക് കൈമാറി. പിറ്റേന്നു രാവിലെ വാഗാ അതിര്‍ത്തി വഴിയാണ് പൈലറ്റുമായി താന്‍ ഇന്ത്യയിലെത്തിയത്.

ഒരു പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു പാക് സൈനിക വക്താവ് വെളിപ്പെടുത്തി. വിങ് കമാന്‍ഡര്‍ അഭിനന്ദനാണ് കസ്റ്റഡിയിലുളളതെന്നും അദേഹത്തിന് സൈനികമര്യാദ പ്രകാരം പരിഗണന നല്‍കുന്നുണ്ടെന്നും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ പറയുന്നു. രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടത്.

Exit mobile version