‘ ഇനി ഞങ്ങളുടെ ഊഴം, ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കും’ ; മുന്നറിയിപ്പുമായി പാകിസ്താന്‍ സൈനിക മേധാവി

ഇന്ത്യയ്ക്ക് തീര്‍ച്ചയായും തിരിച്ചടി നല്‍കിയിരിക്കുമെന്നും അത് ഒരു സര്‍പ്രൈസ് ആയിരിക്കുമെന്നുമാണ് പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഇസ്ലാമാബാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

ന്യൂഡല്‍ഹി: പാകിസ്താന്‍ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്ത സംഭവത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന സൂചന നല്‍കി പാകിസ്താന്‍. ഇന്ത്യയ്ക്ക് തീര്‍ച്ചയായും തിരിച്ചടി നല്‍കിയിരിക്കുമെന്നും അത് ഒരു സര്‍പ്രൈസ് ആയിരിക്കുമെന്നുമാണ് പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഇസ്ലാമാബാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

‘സര്‍പ്രൈസിനായി കാത്തിരുന്നോളൂ. ഞങ്ങളുടെ മറുപടി തീര്‍ച്ചയായും വരും. ഇനി ഞങ്ങളുടെ ഊഴമാണ്. ആ സര്‍പ്രൈസിനായി നിങ്ങള്‍ കാത്തിരിക്കൂ- മേജര്‍ ജനറല്‍ പറഞ്ഞു.

തിരിച്ചടിക്കാന്‍ സൈന്യം തത്വത്തില്‍ തീരുമാനിച്ചു കഴിഞ്ഞു. ഉചിതമായ സമയത്ത് തന്നെ അതുണ്ടാകും. സൈന്യത്തെ വിപൂലികരിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, നിയന്ത്രണ രേഖയില്‍ നിന്നും 5 നോട്ടിക്കല്‍ മൈല്‍ ദൂരം പിന്നിട്ട് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ എത്തിയ കാര്യവും മേജര്‍ ജനറല്‍ സ്ഥിരീകരിച്ചു.

Exit mobile version