ഭീകരക്യാംപുകള്‍ തകര്‍ത്ത ഇന്ത്യന്‍സേനയെ അഭിനന്ദിച്ച് സര്‍വകക്ഷി യോഗം: ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട്; സുഷമ സ്വരാജ്

ന്യൂഡല്‍ഹി: രാജ്യം ഭീകരതയ്ക്കെതിരായി ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിന് ശേഷം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് പിന്നാലെയായിരുന്നു സുഷമയുടെ പ്രതികരണം.

പാകിസ്താനിലെ ഭീകരക്യാംപുകള്‍ തകര്‍ത്ത ഇന്ത്യന്‍സേനയുടെ നടപടിയെ സര്‍വകക്ഷി യോഗത്തിലെ എല്ലാ പാര്‍ട്ടികളും അഭിനന്ദിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ എല്ലാ കക്ഷികളും പിന്തുണ അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ സ്വരത്തില്‍ സംസാരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ സേനകളുടെ ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സര്‍വകക്ഷി യോഗത്തിന് ശേഷം പ്രതികരിച്ചത്.

Exit mobile version