രാജ്യത്തെ ഏറ്റവും വലിയ വിആര്‍എസ് നടപ്പാക്കാന്‍ തയ്യാറെടുത്ത് ബിഎസ്എന്‍എല്‍; ചെലവ് 8,500 കോടി രൂപ! ലക്ഷ്യം ജീവനക്കാരെ കുറച്ച് ചെലവ് ചുരുക്കല്‍

ന്യൂഡല്‍ഹി: വന്‍തോതിലുള്ള ജീവനക്കാരെ കുറയ്ക്കുക ലക്ഷ്യമിട്ട് രാജ്യം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിആര്‍എസ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ സ്ഥാപനങ്ങളിലാണ് 8,500 കോടി രൂപ ചെലവഴിച്ച് ജീവനക്കാരെ സ്വയം പിരിഞ്ഞു പോകാന്‍ അനുവദിക്കുന്നത്. പ്രായമായവരെ ഒഴിവാക്കി പുതുതലമുറയെ നിയമിക്കാനും സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.

ബിഎസ്എന്‍എലില്‍ വിആര്‍എസ് നടപ്പാക്കാന്‍ 6,365 കോടി രൂപയാണ് ചെലവഴിക്കുക. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ മാത്രമുള്ള എംടിഎലിനുവേണ്ടി 2,120 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

കമ്പനിയുടെ വരുമാനത്തിന്റെ 60 ശതമാനവും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനാണ് നിലവില്‍ ഉപയോഗിക്കുന്നത്. കമ്പനിയെ ഒന്നാകെ അഴിച്ചുപണിയുകയാണ് വിആര്‍എസിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Exit mobile version