അതിര്‍ത്തിയില്‍ ഡ്രോണ്‍ പറത്തി പാകിസ്താന്‍; വെടിവെച്ചിട്ട് ഇന്ത്യന്‍ സൈന്യം

ഇന്ന് രാവിലെ ആറരയോടെയാണ് കച്ച് അതിര്‍ത്തിയിലേക്ക് പാകിസ്താന്‍ ഡ്രോണ്‍ പറത്തിയത്

ന്യൂഡല്‍ഹി: പാകിസ്താന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്തതിന് പിന്നാലെ അതിര്‍ത്തിയിലൂടെ പാകിസ്താന്‍ ഡ്രോണ്‍ പറത്തി. ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ വെടിവെച്ച് താഴെയിട്ടു. ഇന്ന് രാവിലെ ആറരയോടെയാണ് കച്ച് അതിര്‍ത്തിയിലേക്ക് പാകിസ്താന്‍ ഡ്രോണ്‍ പറത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ജയ്‌ഷെ ഇ മുഹമ്മദിന്റെ ഒരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് അടക്കം മൂന്ന് ഭീകരത്താവളങ്ങളാണ് സൈന്യം തകര്‍ത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് ഇന്ന് പുലര്‍ച്ചെ 3.30 ആയിരുന്നു ഇന്ത്യയുടെ ആക്രമണം.

Exit mobile version