കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരനും! പാകിസ്താനിലെ ഒരു പൗരനുപോലും പോറലേറ്റിട്ടില്ല, തിരിച്ചടിയില്‍ ഇന്ത്യന്‍ സൈന്യത്തിന് പരിക്കുകള്‍ ഇല്ല; ഇന്ത്യ

പാകിസ്താന് ഭീകരക്യാംപുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയിരുന്നു.

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് 12-ാം നാള്‍ നല്‍കിയ തിരിച്ചടിയില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി ഇന്ത്യ. ഇന്ത്യ തകര്‍ത്തത് ജെയ്‌ഷെ മുഹമ്മദിന്റെ താവളം തന്നെയെന്ന് സ്ഥിരീകരിക്കുന്നു. ആക്രമണത്തിന് തയ്യറായ ചാവേറുകളുടെ സംഘമുള്‍പ്പെടുന്ന ബാലകോട്ട് തന്നെയാണ് സൈന്യം ആക്രമിച്ചത്.

ആക്രമണത്തില്‍ പാകിസ്താനിലെ ഒരു പൗരനുപോലും പോറലേറ്റിട്ടില്ലന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. മിന്നലാക്രണത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ ആര്‍ക്കും തിരിച്ചടിയില്‍ പരിക്കുകളില്ലന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരരും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധു യൂസഫ് അസറും കൊല്ലപ്പെട്ടു. യൂസഫ് ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരന്‍ ആയിരുന്നു.

പാകിസ്താന് ഭീകരക്യാംപുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയിരുന്നു. ഭീകരര്‍ക്കെതിരെ ഒരു നടപടിയെടുത്തില്ല. ജയ്‌ഷെ മുഹമ്മദ് വീണ്ടും ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് വിവരം ലഭിച്ചിരുന്നു. ബാലാകോട്ടിലെ ആക്രമണത്തില്‍ നിരവധി ഭീകരരെ ഇല്ലാതാക്കി. ഇവരില്‍ ജയ്‌ഷെ കമാന്‍ഡര്‍മാരും പരിശീലനം ലഭിച്ച ഭീകരരും ഉണ്ട്. കൊടുംകാടിനു നടുവില്‍ മറ്റ് ജനവാസമില്ലാത്ത ഇടത്താണ് ക്യാംപുകളെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു ആക്രമണം. പുല്‍വമായില്‍ പൊലിഞ്ഞ 40 ജവാന്മാരോടുള്ള ആദര സൂചകമായും പ്രതികാരം തീര്‍ക്കുകയായിരുന്നു. ഏകദേശം 300ഓളം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version