നരേന്ദ്ര മോഡി ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ പത്താന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങള്‍ സംഭവിക്കില്ലായിരുന്നു; രൂക്ഷ വിമര്‍ശനവുമായി മായാവതി

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇന്ത്യന്‍ വ്യോമസേന ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരത്താവളം ബോംബിട്ട് തകര്‍ത്തത്

ലഖ്നൗ: രാജ്യത്തെ സായുധ സേനയ്ക്ക് നരേന്ദ്ര മോഡി നേരത്തെ പൂര്‍ണ അധികാരം നല്‍കണമായിരുന്നുവെന്ന് ബിഎസ്പി നേതാവ് മായാവതി. മോഡി സര്‍ക്കാര്‍ ഇന്ന് ചെയ്തത് മുമ്പേ ചെയ്തിരുന്നെങ്കില്‍ പത്താന്‍കോട്ടിലും ഉറിയിലും ഭീകരാക്രമണങ്ങള്‍ സംഭവിക്കില്ലായിരുന്നുവെന്ന് മായാവതി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മായാവതി ഇത്തരത്തില്‍ പ്രതികരിച്ചത്.

അതേ സമയം പാകിസ്താന്റെ ഭീകരത്താവളം തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ രംഗത്തെത്തി. ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ട് എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഐഎഎഫ് എന്നതിന് ഇന്ത്യാസ് അമേസിങ് ഫൈറ്റേഴ്‌സ് എന്നു കൂടി അര്‍ത്ഥമുണ്ടെന്ന് പറഞ്ഞാണ് മമത ബാനര്‍ജി വ്യോമസേനയെ അഭിനന്ദിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇന്ത്യന്‍ വ്യോമസേന ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരത്താവളം ബോംബിട്ട് തകര്‍ത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.

Exit mobile version