‘ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെത്തി; തിരിച്ചടി തുടങ്ങിയതോടെ യുദ്ധവിമാനങ്ങള്‍ക്ക് തിരിച്ചു പറക്കേണ്ടി വന്നു’; കുറ്റപ്പെടുത്തലുമായി പാകിസ്താന്‍ സേനാ മേധാവി

കാശ്മീര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍വ്യോമസേന പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് കടന്ന് മുന്നറിയിപ്പ് നല്‍കിയതായി സൂചന. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാകിസ്താന്‍ സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ രംഗത്തെത്തിയതോടെയാണ് സൂചനകള്‍ പുറത്തുവന്നത്.തിരിച്ചടി തുടങ്ങിയതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാകിസ്താന്‍ അവകാശപ്പെട്ടു.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ എന്‍ഐഎ ഇന്നലെ തിരിച്ചറിഞ്ഞു. ജമ്മുകശ്മീര്‍ അനന്ത്‌നാഗ് സ്വദേശി സജ്ജാദ് ഭട്ടിന്റെ വാഹനമാണ് ചാവേര്‍ സ്‌ഫോടനത്തിന് ഉപയോഗിച്ചത്. ഭീകരാക്രമണം നടക്കുന്നതിന് പത്ത് ദിവസം മുമ്പ്, ഫെബ്രുവരി 4നാണ് സജ്ജാദ് ഭട്ട് വാഹനം വാങ്ങിയത്. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിക്കാനിടയായ ഭീകരാക്രമണത്തിന്റെ അന്വേഷണത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണിത്. ചാവേര്‍ ആക്രമണത്തിന് ഉത്തരവാദികളായ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദില്‍ അംഗമാണ് സജ്ജാദ് ഭട്ടും. അനന്ത്‌നാഗിലെ വസതിയില്‍ ശനിയാഴ്ച്ച റെയ്ഡ് നടത്തിയെങ്കിലും സജ്ജാദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Exit mobile version