കുല്‍ഗാമിലെ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടു പേര്‍ പാകിസ്താനികള്‍

കൊല്ലപ്പെട്ട വലീദും നുമാനുമാണ് പാകിസ്താന്‍ സ്വദേശികള്‍

കാശ്മീര്‍: ഇന്നലെ ജമ്മു-കാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ രണ്ട് പേര്‍ പാകിസ്താനികള്‍ ആണെന്ന് ജമ്മു-കാശ്മീര്‍ പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട വലീദും നുമാനുമാണ് പാകിസ്താന്‍ സ്വദേശികള്‍. മൂന്നാമന്‍ കുല്‍ഗാം സ്വദേശിയായ റാഖിബ് അഹ്മദ് ശൈഖാണ്.

സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് പേരും ഭീകര സംഘടനയായ ജെയ്‌ശെ മുഹമ്മദിന്റെ പ്രവര്‍ത്തകരാണെന്ന് പോലീസ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ പാകിസ്താന്‍ സ്വദേശികളാണെന്നാണ് പോലീസിന്റെ പുതിയ വെളിപ്പെടുത്തല്‍.

ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഓഫീസറും സൈനികനും കൊല്ലപ്പെട്ടിരുന്നു. ഒരു മേജര്‍ അടക്കം നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുല്‍ഗാം ജില്ലയിലെ തരിഗാമിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിരിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും സൈന്യവും ചേര്‍ന്ന് പ്രദേശം വളഞ്ഞ് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

Exit mobile version